2026-ലെ പ്രളയത്തെ തുടർന്ന് പാലാ ചെത്തിമറ്റം–കളരിയാമ്മക്കൽ കടവ് ചെക് ഡാമിൽ അടിഞ്ഞുകൂടിയ കൂറ്റൻ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ദൗത്യത്തിന് തുടക്കം കുറിച്ചു.



 2026-ലെ പ്രളയത്തെ തുടർന്ന് പാലാ ചെത്തിമറ്റം–കളരിയാമ്മക്കൽ കടവ് ചെക് ഡാമിൽ അടിഞ്ഞുകൂടിയ കൂറ്റൻ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ   ജനകീയ ദൗത്യത്തിന് തുടക്കം കുറിച്ചു.

പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സൺ മായാ രാഹുലിന്റെ നേതൃത്വത്തിലാണ് മീനച്ചിൽ നദി സംരക്ഷണം ലക്ഷ്യമിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

മീനച്ചിൽ നദിയെ സംരക്ഷിക്കുകയും പ്രളയത്തെ തുടർന്ന് നദിയിലും ചെക്കിടാമിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നഗരസഭയ്ക്കൊപ്പം മീനച്ചിൽ ഗ്രാമപഞ്ചായത്ത്, തരംഗിണി സാംസ്കാരിക സമിതി, ഈരാറ്റുപേട്ട ടീം എമർജൻസി, മീനച്ചിൽ അക്വാ ക്ലബ്, യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ അസോസിയേഷൻ എന്നിവരും വിവിധ ജനകീയ കൂട്ടായ്മകളും പ്രവർത്തനത്തിൽ കൈകോർത്തു.


ചെത്തിമറ്റം–കളരിയാമ്മക്കൽ കടവ് പ്രദേശത്തെ നിവാസികളും പാറപ്പള്ളി പ്രദേശത്തെ നാട്ടുകാരും വലിയ ആവേശത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

  നേതൃത്വം നൽകി ചെയർപേഴ്സൺ മായാ രാഹുൽ

ചെയർപേഴ്സൺ മായാ രാഹുൽ നേരിട്ട് നേതൃത്വം നൽകിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, വാർഡ് കൗൺസിലർമാരായ ബിജു മാത്യൂസ്, ബിജു പാലുപടവൻ, സനൽ രാഘവൻ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, ഒന്നാം വാർഡ് മെമ്പർ സതീശ് കുമാർ, ടോമി കുട്ടിയാങ്കൽ, ജോയി കളരിക്കൽ എന്നിവരടക്കം നിരവധി ജനപ്രതിനിധികളും നാട്ടുകാരും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.


  വെയിലും പ്രതികൂല കാലാവസ്ഥയും വകവയ്ക്കാതെ ജനങ്ങൾ

കൊടുംവെയിലും പ്രതികൂല കാലാവസ്ഥയും വകവയ്ക്കാതെ രാവിലെ മുതൽ നിരവധി പേരാണ് നദിക്കരയിൽ എത്തിയത്. പ്രളയജലം കൊണ്ടുവന്നും നദിയിൽ അടിഞ്ഞുകൂടിയും കിടന്നിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ജനങ്ങൾ മണിക്കൂറുകളോളം ഒരുമിച്ച് പ്രവർത്തിച്ചു.

രാഷ്ട്രീയത്തിനും സംഘടനാ വ്യത്യാസങ്ങൾക്കും അതീതമായി സാധാരണക്കാരും ജനപ്രതിനിധികളും വിവിധ സംഘടനകളുടെ പ്രവർത്തകരും നാട്ടുകാരും ഒരുമിച്ച് കൈകോർത്തത് ശുചീകരണ പ്രവർത്തനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയായി.

 ഇത് ഒരു മാലിന്യനീക്കം മാത്രമല്ല…

മീനച്ചിൽ നദിയുടെ സംരക്ഷണം ഓരോ പാലാക്കാരന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് ജനകീയ കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്.

“ഇത് വെറുമൊരു മാലിന്യനീക്കം മാത്രമല്ല. നമ്മുടെ നദിയെ സംരക്ഷിക്കാനുള്ള പാലായുടെ കൂട്ടായ്മയാണ്. മീനച്ചിലിനെ സംരക്ഷിക്കാനും നമ്മുടെ നാടിനെ സംരക്ഷിക്കാനും എല്ലാവരും ഒരുമിച്ച് മുന്നോട്ട് വരണം.”

എന്ന സന്ദേശമാണ് ചെയർപേഴ്സൺ മായാ രാഹുലും ജനകീയ കൂട്ടായ്മയിലെ പ്രവർത്തകരും പങ്കുവെച്ചത്.

പ്രളയം വരുമ്പോൾ മാത്രം നദിയെ ഓർക്കാതെ, മീനച്ചിലിന്റെ സംരക്ഷണം ഒരു സ്ഥിരം ജനകീയ ഉത്തരവാദിത്വമായി മാറണം എന്ന ആശയത്തിനാണ് ഈ കൂട്ടായ്മ തുടക്കം കുറിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments