ശാസ്താംകോട്ട കായലില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി .
പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്.
ആറുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
ഇന്ന് രാവിലെയാണ് ശാസ്താംകോട്ട കായലില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജീവിന്റെ പക്കല്‍നിന്ന് മെഡിക്കല്‍ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
70 12 23 03 34


0 Comments