മാണി സാറിൻ്റെ സ്മരണയിൽ മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ 5 -ാമത് അവാർഡ് ദാനം വെള്ളിയാഴ്ച പാലായിൽ ......കഴിഞ്ഞ 63 വർഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സഹകരണ രംഗത്തെ മികച്ച ധനകാര്യ സ്ഥാപനമാണ് മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്.
മീനച്ചിൽ താലൂക്കിലെ 21 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണ് ബാങ്കിൻ്റെ പ്രവർത്തനപരിധി. ഇതര സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും വ്യത്യസ്തമാണ് കാർഷിക വികസന ബാങ്കുകളുടെ ഘടനയും പ്രവർത്തനരീതികളും നബാർഡ് ഫണ്ട് ഉപയോഗിച്ച് 8000 കോടിയിലേറെ രൂപയാണ് കാർഷിക വികസന ബാങ്കുകളിലൂടെ ഇന്ന് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.
മീനച്ചിൽ കാർഷിക വികസന ബാങ്കിന് പാലാ ഈരാറ്റുപേട്ട കുറവിലങ്ങാട് എന്നീ ബ്രാഞ്ചുകളാണുള്ളത്. 100 കോടിയിലധികം രൂപ നിൽപ്പു വായ്പയുള്ള ബാങ്കിൽ നിന്നും, സർണ്ണപ്പണയം ഉൾപ്പെടെ വിവിധങ്ങളായ വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ നൽകിവരു ന്നു. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. ബാങ്കിന്റെ 3 ബ്രാഞ്ചുകളിലും വിവിധ സലകളിലുളള MSSകൾ (ചിട്ടിക്ക് സമാനം) മികച്ച രീതിയിൽ നടന്നുവരുന്നു.
ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ.എം. മാണിയുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻ്റെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന അഞ്ചാമത് കർഷക, കർഷക തൊഴിലാളി അവാർഡ് വിതരണം ഈ മാസം 11-ാം തീയതി വെള്ളിയാഴ്ച നടക്കും. പാലാ ടൗൺഹാളിന് സമീപമുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾവിതരണം ചെയ്യും. ബാങ്കിൽ നിന്നും വാ യ്പ എടുത്ത കൃഷിക്കാരിൽ നിന്നുമാണ് മികച്ച കർഷകരെ തെരഞ്ഞെടുത്തത്, അതോ ടൊപ്പം കർഷക തൊഴിലാളി,അവാർഡും അംഗങ്ങളുടെ മക്കളിൽ നിന്നും പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകളും വിതരണം ചെയ്യും.
ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന കാർഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ് കർഷക അവാർഡ് വിതരണവും കെ.എം. മാണി അനുസ്മരണ പ്രഭാഷണവും നിർവഹിക്കും. കർഷക തൊഴിലാളി അവാർഡ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ടോമും വിദ്യാഭ്യാസ അവാർഡുകൾ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുലും വിതരണം ചെയ്യും. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കൽ, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡൻറ് സജേഷ് ശശി, നഗര സഭ വികസനമുന്നണി കൺവീനർ ബിജു പാലൂപടവിൽ, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേ തലക്കൽ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജിയണൽ ഡയറക്ടർ ജോസഫ് തോമസ്, വാർഡ് കൗൺസിലർ ബിജി ജോജോ, മീനച്ചിൽ കാർഷിക വികസന ബാങ്ക് അസിസ്റ്റൻ്റ് രജിസ്ട്രാർ എ കെ സജിനി കുമാരി, മുൻ പ്രസിഡന്റ് കെ പി ജോസഫ്, ഭരണസമിതി അംഗം ബാബു റ്റി.ജി, സെക്രട്ടറി ജോ പ്രസാദ് എന്നിവർ പ്രസംഗിക്കും.
റിറ്റി ജെയിംസ് മേനാച്ചേരിൽ, ജോമി ജോർജ് കോയിക്കാട്ടിൽ, ജോസ് ഫിലിപ്പ് നരിക്കാട്ട്,മോളി പോൾ വടക്കേ തോണിക്കുഴിയിൽ എന്നിവരെ കർഷക അവാർഡുകൾ നൽകിയും രാമകൃഷ്ണൻ നായർ പറമ്പകത്ത് തെക്കേതിൽ നെ കർഷക തൊഴിലാളി അവാർഡ് നൽകിയും ആദരിക്കും.
ബാങ്ക് പ്രസിഡൻ്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ഭരണസമതിയംഗങ്ങളായ കെ പി ജോസഫ്, പെണ്ണമ്മ ജോസഫ്, ബെന്നി തെരുവത്ത്, ബാബു റ്റി ജി ,ലതിക അജിത്,ടോമി വാഴംപ്ലാക്കൽ, സെക്രട്ടറി ജോ പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
70 12 23 03 34

.jpeg)


0 Comments