ബഹുവിള - സമ്മിശ്ര കൃഷിയിൽ ഏർപ്പെടുന്ന കർഷകരുടെയും ജൈവവൈവിധ്യ പരിപാലകരുടെയും വിവരശേഖരണത്തിനും പദ്ധതി അവതരണത്തിനും ബോധവൽക്കരണത്തിനുമായി ഒരു സെമിനാർ 9 ന് രാവിലെ 10.30 മുതൽ പൂഞ്ഞാർ ഭൂമിക സെൻ്ററിൽ നടക്കും.
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഭൂമികയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്യും.
ഭൂമിക പ്രസിഡൻറ് കെ. ഇ. ക്ലമൻ്റ് അദ്ധ്യക്ഷത വഹിക്കും. പ്രാദേശീക കാർഷിക ഗവേഷണ കേന്ദ്രം അസ്സിസ്റ്റൻ്റ് പ്രൊഫസർ ഡോ. സ്മിത ബേബി ക്ലാസ്സ് നയിക്കും.
ഗ്രാമപഞ്ചായത്തംഗം മണിക്കുട്ടി പി.എൻ., സുനിൽകുമാർ വി.സി., എബി ഇമ്മാനുവൽ, ജോജോ തോമസ് എന്നിവർ പ്രസംഗിക്കും.
പരമ്പരാഗത വിത്തിനങ്ങളും നടീൽ വസ്‌തുക്കളും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ആശയങ്ങളും കർഷകരിലേയ്ക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന 'കൺസർവേഷൻ ഓഫ് അഗ്രോ-ബയോ ഡൈവേഴ്സിറ്റി 2026-27' പദ്ധതിയുടെ ഭാഗമായാണ് സെമിനാർ.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ് സ്റ്റാൻ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഭൂമിക നേറ്റീവ് വിൻഡോ - സ്‌റ്റാറ്റിക് വെൻ്റിംഗ് കാർട്ടിൻ്റെ മൂന്നാമത് വാർഷികവും ഇതോടൊപ്പം നടക്കും.
പരിപാടികൾക്ക് മുന്നോടിയായി നേറ്റീവ് വിൻഡോയ്ക്ക് സമീപം ഭൂമികയുടെ നൂറ്റി എൺപത്തിമൂന്നാമത് വിത്തുകുട്ടയും നടത്തും.
9400213141
70 12 23 03 34




0 Comments