ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളെ ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുന്നു: ആൻ മരിയ അമൽ


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളെ ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുന്നു: ആൻ മരിയ അമൽ

 കുട്ടികളെ വെറും ടെക്നോളജിയുടെ ഉപഭോക്താക്കൾ മാത്രമല്ല, മറിച്ച് ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നിർവഹിക്കുന്നതെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 


ഇന്ന് നമ്മൾ ജീവിക്കുന്ന എ ഐ യുടെ യുഗത്തിൽ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തമാവുകയാണെന്ന് ക്ലാസ്സ് നയിച്ച കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പുതിയ അറിവുകളും പുതിയ സ്വപ്നങ്ങളും നൽകുന്നുവെന്ന് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറഞ്ഞു. മനു കെ ജോസ്, കൈറ്റ്സ് മിസ്ട്രസ് ദിവ്യ കെ ജി എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments