കഞ്ചാവ് കടത്തുകാരെ തടഞ്ഞ് പരിക്കേറ്റ ആദ്യന്തര വകുപ്പ് ഡാൻസാഫ് സ്ക്വാഡ് അംഗം അഭിലാഷ് എം. എസ് -നെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പാലാ നഗരസഭ യു. ഡി. എഫ്. കൗൺസിലർമാർ..



കഞ്ചാവ് കടത്തുകാരെ തടഞ്ഞ് പരിക്കേറ്റ ആദ്യന്തര വകുപ്പ് ഡാൻസാഫ് സ്ക്വാഡ് അംഗം അഭിലാഷ് എം. എസ് -നെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പാലാ നഗരസഭ യു. ഡി. എഫ്. കൗൺസിലർമാർ.. 

സമൂഹത്തെയും പുതിയ തലമുറയെയും അടിസ്ഥാനപരമായി ബാധിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനും വിപണനത്തിനും എതിരെയുള്ള കേരള സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിപ്ലവകരമായ " ഓപ്പറേഷൻ തൂഫാൻ"പദ്ധതിയിൽ പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥന് എതിരെയുണ്ടായ മയക്കുമരുന്ന് കവടക്കാരുടെ ആക്രമണത്തിൽ പാലാ നഗരസഭ UDF പാർലമെന്ററി പാർട്ടിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.. മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും  മാത്രം ഉണ്ട് എന്ന് കരുതിയിരുന്ന മയക്കുമരുന്ന് വ്യാപനം ഇപ്പോൾ പാലായിലും എത്തിയതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.. 


പരിമിത സൗകര്യങ്ങളോടെയാണ് പാലായിൽ  നിയമപാലകർ പ്രവർത്തിക്കുന്നത്.. പാലായിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പാലാ പോലീസ് സ്റ്റേഷന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും നേരിൽ കണ്ട് നിവേദനം നല്കുന്നതിനും UDF പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.. മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം,UDF പാർലമെന്ററി പാർട്ടി ലീഡർ  സെബാസ്റ്റ്യൻ ജെ പനക്കൽ, കേരള കോഗ്രസ്സ് പാർലമെന്ററി പാർട്ടി നേതാവ് സിജി ടോണി തോട്ടം, കെ ഡി പി നേതാവ് പ്രിൻസി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവൻ UDF കൗൺസിലർമാരും പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥനെ  ആശുപത്രിയിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചത്...


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments