കോന്നിയിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കോന്നി ഐരവൺ പുതിയകാവ് ദേവീക്ഷേത്ര കടവിന് സമീപമുള്ള അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് ദാരുണമായി മരിച്ചു. കോന്നി പി.എസ്.വി.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരണപ്പെട്ടത്.
സ്കൂളിലെ വോളിബോൾ പ്രാക്ടീസിന് ശേഷമാണ് കുട്ടികൾ ആറ്റിലേക്ക് കുളിക്കാൻ ഇറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവത്തെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെടുത്ത മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ ദാരുണ സംഭവം പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
70 12 23 03 34


0 Comments