കോട്ടയം ഡിസിസി അധ്യക്ഷനെ ഭീഷണിപ്പെടുത്തുന്നവരെ നിലയ്ക്കു നിർത്തുവാനും, നേരിടുവാനും പാലായിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആർജ്ജവം ഉണ്ട്; പ്രതിപക്ഷത്തിരുന്നപ്പോൾ പോലും അതിന് പോലീസ് സഹായം തേടിയിട്ടില്ല; മുനിസിപ്പാലിറ്റി പാർലമെൻററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനയ്ക്കന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നത് രാഷ്ട്രീയ പക്വതയില്ലായ്മ: തോമസ് ആർ വി ജോസ്



കോട്ടയം ഡിസിസി  അധ്യക്ഷനെ ഭീഷണിപ്പെടുത്തുന്നവരെ നിലയ്ക്കു നിർത്തുവാനും, നേരിടുവാനും പാലായിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആർജ്ജവം ഉണ്ട്;  പ്രതിപക്ഷത്തിരുന്നപ്പോൾ പോലും അതിന് പോലീസ് സഹായം തേടിയിട്ടില്ല;  മുനിസിപ്പാലിറ്റി പാർലമെൻററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനയ്ക്കന്റെ നിലപാട്  പ്രതിഫലിപ്പിക്കുന്നത് രാഷ്ട്രീയ പക്വതയില്ലായ്മ: തോമസ് ആർ വി ജോസ് 

കോട്ടയം ഡിസിസി പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തുന്ന കൗൺസിലറെ നേരിടുവാൻ പാലാ എസ്ഐക്ക് പരാതി കൊടുക്കേണ്ട ഗതികേട്  പ്രതിപക്ഷത്തിരുന്നപ്പോൾ പോലും ജില്ലയിലെ പാർട്ടിക്ക് ഉണ്ടായിട്ടില്ല.  അന്നും ഇന്നും അത് ചെയ്യുവാൻ പാർട്ടി ഘടകങ്ങൾക്കും പാർട്ടിയുടെ പ്രവർത്തകർക്കും കെൽപ്പുണ്ട്.  അത് ഇല്ല എന്ന് വരുത്തി തീർക്കുവാനുള്ള ബാലിശമായ രാഷ്ട്രീയ നീക്കങ്ങൾ അംഗീകരിക്കുവാൻ കഴിയില്ല എന്നും  ഏറ്റുമാനൂർ എംഎൽഎ കൂടിയായ കോട്ടയം ഡിസിസി അധ്യക്ഷനെ  പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വിമത കൗൺസിലർ ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി പാലാ എസ്ഐക്ക് പരാതി നൽകിയ പാർലമെൻററി പാർട്ടിയിലെ നിലപാട്  ജില്ലയിലെ കോൺഗ്രസിന് തന്നെ അപമാനം വരുത്തി വച്ചിരിക്കുകയാണെന്നും തോമസ് ആർ വി ആരോപിച്ചു. ഡിസിസി അധ്യക്ഷനോടുള്ള  സ്നേഹക്കൂടുതൽ കൊണ്ടല്ല മറിച്ച് പാലാ മണ്ഡലം യുഡിഎഫ് സംവിധാനത്തേയും കോൺഗ്രസ് സംവിധാനത്തെയും ഹൈജാക്ക് ചെയ്യുവാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികൾ എന്നും തോമസ് ആർ വി ആരോപിച്ചു. 


പിണറായി വിജയൻ സർവ്വപ്രതാപത്തോടെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കുരിശുപള്ളി കവലയിൽ ഇടതുമുന്നണിയെയും സിപിഎമ്മിനെയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയും വെല്ലുവിളിച്ച് 24 മണിക്കൂർ നീണ്ട രാപ്പകൽ സമരം സംഘടിപ്പിച്ചാണ്  ഡിസിസി അധ്യക്ഷൻ എന്ന നിലയിൽ നാട്ടകം സുരേഷ് ആദ്യമായി പാലായുടെ മണ്ണിൽ കാലുകുത്തിയത് എന്ന ചരിത്രം  അറിയാത്തവരോ അംഗീകാരിക്കാത്തവരോ ആണ്  ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു എന്നും തോമസ് ആർ വി  ആരോപിച്ചു.  ബിജു മാത്യൂസ് ഡിസിസി അധ്യക്ഷന് എതിരെ ഉയർത്തിയ ആരോപണങ്ങൾക്ക്  കൃത്യമായ മറുപടി മണ്ഡലം കമ്മിറ്റി തന്നെ കൊടുത്തിട്ടുള്ളതാണ്.  അതിനേക്കാൾ മുകളിലാണ് പാർലമെന്ററി പാർട്ടി എന്ന് വരുത്തി തീർത്ത്  ചിലർ ഓവർ സ്മാർട്ട് ആകാൻ ശ്രമിക്കുന്നത്  പാർട്ടി ഘടനയോടുള്ള വെല്ലുവിളിയാണെന്നും  ഇത്തരത്തിലുള്ള വെല്ലുവിളികൾ തന്നെയാണ് മുനിസിപ്പാലിറ്റിയിൽ ഭരണനഷ്ടത്തിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചതെന്നും മറക്കരുത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.


നിയമപരമായി നിലനിൽക്കാത്ത കേസ് സമ്മർദ്ദം ചെലുത്തിയെടുപ്പിച്ച ശേഷം  പിന്നീട് പ്രതിയെ കോടതി വെറുതെ വിടുന്ന സാഹചര്യം  വലിയ നാണക്കേട് ഉണ്ടാക്കുമെന്ന് തിരിച്ചറിയുവാനുള്ള രാഷ്ട്രീയ പക്വത  ഇല്ലാതെ പോയതുകൊണ്ടാണ് ഇത്തരം  നീക്കങ്ങൾക്ക് പാർലമെൻററി പാർട്ടി ലീഡർ മുതിരുന്നത് എന്നും തോമസ് ചൂണ്ടിക്കാട്ടി.  പാർട്ടി ഘടകങ്ങളിൽ കൂടിയാലോചിക്കാതെ ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ പാർട്ടി സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും കൗൺസിലർമാർ പാർട്ടിക്ക് വിധേയമായും  പാർട്ടി സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതാണ് ജനാധിപത്യം മര്യാദ എന്നും അദ്ദേഹം ഓർമിപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments