യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ രാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാമപുരത്തിന്റെ സമസ്തമേഖലകളെയും സഹകരിപ്പിച്ചുകൊണ്ട് നടത്തിയ വമ്പിച്ച ഓണാഘോഷ പരിപാടിയായ അരങ്ങ് 2 കെ. 26 രാമപുരത്തിന് ആവേശമായി.
പ്രധാന ആഘോഷദിനമായ ഇന്ന് രാവിലെ ആര്‍.വി.എം. സ്‌കൂളില്‍ വെച്ച് നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്, രാമപുരം പള്ളി ജംഗ്ഷന്‍ വഴി റോസറി ഗ്രാമം ഓഡിറ്റോറിയത്തിലേക്ക് സാംസ്‌കാരിക ഘോഷയാത്രയും നടത്തി.
പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. റോളര്‍ സ്‌കേറ്റിംഗ്, മാവേലി, റോബോട്ടിക് ആന, ഗരുഡന്‍ പറവ, മേളം, പുലിക്കളി, ആട്ടക്കാവടി, കളരിപ്പയറ്റ്, കരാട്ടെ, ശിങ്കാരി മേളം, തെയ്യം, ചെണ്ടമേളം, ബാന്‍ഡ് മേളം, സട്രീറ്റ് ഡാന്‍സ്, ഫ്‌ലോട്ടുകള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഫോര്‍ വീലര്‍, ടു വീലര്‍ ഫാന്റസിഡ്രസ്സ് മത്സരങ്ങളും, ഫാന്‍സിഡ്രസ്സ് മത്സരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഘോഷയാത്ര റോസറി ഗ്രാമത്തില്‍ അവസാനിച്ചതോടെ ആകാശവിസ്മയവും തുടര്‍ന്ന് സാംസ്‌കാരിക പൊതുസമ്മേളനവും നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വിശിഷ്ടാതിഥികളായി ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, വി.എ. ജോസ് ഉഴുന്നാലില്‍, ഷാജി ആറ്റുപുറത്ത്, കേണല്‍ കെ.എന്‍.വി. ആചാരി, കുര്യാക്കോസ് മാണിവേലില്‍, പി. കെ വ്യാസന്‍, , ജോമോന്‍ പുളിക്കപ്പടവില്‍, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, വിജയന്‍ വീനസ്, സിബി കോയിപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകന്‍ ജിന്‍സ് ഗോപിനാഥ് നേതൃത്വം നല്‍കിയ വിപുലമായ കലാസന്ധ്യയും, തുടര്‍ന്ന് യുവതലമുറയെ ആവേശത്തിലാഴ്ത്തുന്ന ഡി.ജെ. നൈറ്റും അരങ്ങേറി.
ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഫുഡ് ഫെസ്റ്റ്', കാര്‍ഷിക പ്രദര്‍ശനം എന്നിവയും നടത്തപ്പെട്ടു. പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും, മികച്ച കര്‍ഷകരെ ആദരിക്കലും, പാവപ്പെട്ടവര്‍ക്കുള്ള മംഗല്യ സഹായവിതരണവും നടന്നു. ഓണാഘോഷങ്ങളുടെ സമാപനമായ നാളെ വൈകിട്ട് 7 മണിക്ക് കൊച്ചിന്‍ മിഡാക്ക് നാടകം അവതരിപ്പിക്കുന്ന നാടകം അരങ്ങേറും
70 12 23 03 34



0 Comments