വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം ഓണം ആഘോഷിച്ചു.




വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം ഓണം ആഘോഷിച്ചു.

 വെള്ളികുളം സെൻ്റ് ആൻ്റണിസ് സ്വാശ്രയ സംഘം ഓണം വിപുലമായി  ആഘോഷിച്ചു.വിവിധ ഓണാഘോഷ മത്സരങ്ങൾ നടത്തി.ആഗി ബെന്നി കൊച്ചുവീട്ടിൽ ഓണാഘോഷ സന്ദേശം നൽകി.മാതാവിന്റെ പിറവിതിരുനാളും അധ്യാപക ദിനാഘോഷവും നടത്തപ്പെട്ടു.സെലിൻ പുത്തൻപുര അദ്ധ്യാപകദിന സന്ദേശം നൽകി.


 അധ്യാപികയായ സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്തിന് ഉപഹാരം നൽകി ആദരിച്ചു.സമാപന സമ്മേളനത്തിൽ ഡെയ്സി വർക്കി കല്ലൂർ  അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.


ഓണാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ജെസി ഷാജി ഇഞ്ചയിൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ,ഷൈനി ബേബി നടുവത്തേട്ട്, നിഷാ ഷോബി ചെരുവിൽ,റീന റെജി വയലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments