തിരുവോണ ദിവസം പാലാ ഇടമറ്റത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു
സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹോട്ടലുടമ മരിച്ചു.
ഇടമറ്റത്ത് വാടകയ്ക്ക് താമസിച്ച് അമ്പാറയിൽ ഹോട്ടൽ നടത്തിയിരുന്ന മണിമല പഴയിടം എടാട്ട് ജോസ് തോമസാണ് (65) മരിച്ചത്.
ഓഗസ്റ്റ് 26 ന് തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് പൈക-ഭരണങ്ങാനം റോഡിൽ ഇടമറ്റം കാക്കനാട്ട് പാലത്തിനു സമീപമായിരുന്നു അപകടം.
ജോസ് ഓടിച്ചിച്ചിരുന്ന സ്‌കൂട്ടറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെ മരണമടഞ്ഞു.
സംസ്‌കാരം നാളെ ബുധനാഴ്ച വൈകിട്ട് 4 ന് പഴയിടം സെൻ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ
70 12 23 03 34



0 Comments