നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി.
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നത്.
'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള 72-ാമത് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഗായിക വൈക്കം വിജയ ലക്ഷ്മി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയുമായി പങ്കുവെച്ച കാർത്തിക് ആര്യനും പുരസ്കാരം ഏറ്റുവാങ്ങി. ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരവും ഷഹനാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഏറ്റുവാങ്ങി. കന്നഡ നടൻ അനന്ത് നാഗ് ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരവും ഏറ്റുവാങ്ങി.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രാജ്യത്തിൻ്റെ തലസ്ഥാന നഗരിക്ക് പുറത്താണ് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് നടന്നത്.
ഗുജറാത്തിലെ കെവാദിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിലാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് നടക്കുന്നത്
70 12 23 03 34




0 Comments