ഭരണങ്ങാനത്ത് മീനച്ചിലാറിൻ്റെ തീരത്ത് സംരക്ഷണഭിത്തി നിർമ്മിക്കണം.....നിവേദനം നൽകി.


ഭരണങ്ങാനത്ത് മീനച്ചിലാറിൻ്റെ തീരത്ത് സംരക്ഷണഭിത്തി നിർമ്മിക്കണം.

ഭരണങ്ങാനം മേരിഗിരി ആശുപത്രി അറവക്കുളം വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയെ നേരിടുന്നതിനും ഭരണങ്ങാനം പഞ്ചായത്തും - മീനച്ചിൽ പഞ്ചായത്തുമായി കൂട്ടിച്ചേരുന്ന തറപ്പേൽ കടവ്  പാലത്തിൽ നിന്നും മീനച്ചിലാറിൻ്റെ ഇടതുവശം ചേർത്ത് ആറിൻ്റെ സംരക്ഷണ ഭിത്തി നിർമ്മിച്ച് അസ്സീസിക്കടവ് വരെ ആക്കിയാൽ ആറിൻറെ സംരക്ഷണാത്താ ടൊപ്പം അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തിന് പാരലൽ റോഡായും, വിനോദസഞ്ചാര കേന്ദ്രമാക്കിയും മാറ്റാം. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ഭരണങ്ങാനത്ത് വന്നുപോകുന്നത്, കൂടാതെ വാഗമൺ മേഖലയിലേക്ക് പോകുന്നവർക്കും ഇവിടെ വിനോദസഞ്ചാര കേന്ദ്രമാക്കിയാൽ വികസനത്തിന് വഴി ഉണ്ടാകും.


മീനച്ചിലാറിനോട് ചേർന്ന് ആറ്റിൽ പെഡൽ ബോട്ട്, കുട്ടവഞ്ചി, കളിവള്ളങ്ങൾ എന്നിവ ഉപയോഗിക്കാം സംരക്ഷണഭിത്തി കെട്ടിയാൽ ആറ്റുതീരം അമ്യൂസ്മെന്റ്റ് പാർക്ക്, കുട്ടികൾക്ക് പാർക്ക്, വാട്ടർ ഫൗണ്ടൻ, ലൈറ്റ് ഫൗണ്ടൻ, ഓപ്പൺ ജിം, യോഗാസെൻ്റർ, സൈക്കിൾ സവാരി, കുതിരസവാരി, കാളവണ്ടി സവാരി, കഫേ, കൂടാതെ ഹോം സ്റ്റേ, മൂല്യവർദ്ധിത നാടൻ ഉൽപന്നങ്ങൾ വിപണനം, ഉപയോഗം ഇതുവഴി നിരവധി തൊഴിൽ സാധ്യതകൾ - സർക്കാർ - അർദ്ധസർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ മേൽപടി വികസനം പ്രയോജനപ്പെടുത്താം.


ആയതിന് ആവശ്യമായി ആറിൻ്റെ സംരക്ഷണഭിത്തി പണിതെങ്കിലേ പറ്റുകയുള്ളൂ. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജലസേചന ഭവന വകുപ്പ് മന്ത്രി  മോൻസ് ജോസഫിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റയ്ക്കക്കുന്നേൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് -ജോർജ് പുളിങ്കാട്, കേരള കർഷക മൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി- നിതിൻ സി വടക്കൻ, ജിൻസൺ കൊങ്ങമല, റെജി വടക്കേമേച്ചേരി, Fr. ജെബി ( ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ )എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments