അകാലത്തിൽ അന്തരിച്ച മജോ ജോസഫ് സാറിന് സഹപ്രവർത്തകരും ശിഷ്യരും നാടും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.


അകാലത്തിൽ അന്തരിച്ച മജോ ജോസഫ് സാറിന് സഹപ്രവർത്തകരും ശിഷ്യരും നാടും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. 

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാള വിഭാഗം അധ്യാപകനായ പാലാ ഇല്ലിക്കൽ മജോ ജോസഫിൻ്റെ (52) അകാലമരണമാണ് നാടിനെയും വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും കണ്ണീരിലാഴ്ത്തിയത്. ചൊവ്വാഴ്ച സ്കൂളിൽ കലോത്സവത്തിന് ഉള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം.


 പരിപാടിയുടെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു മജോ. വേദിയിലെ ആമുഖപ്രഭാഷണങ്ങൾക്ക് ശേഷം താഴേക്ക് ഇറങ്ങിയ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ സമീപത്തുള്ള മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും മരണ സംഭവിച്ചിരുന്നു. 


അധ്യാപകന്റെ വേർപാടിനെ തുടർന്ന് കലാപരിപാടികൾ നിർത്തിവെച്ച് അവധി നൽകി സ്കൂളും ദുഃഖത്തിൽ പങ്കു ചേർന്നു. 
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ  കാർമികത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. രൂപത കോപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. നോബൽ പോളച്ചിറ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വിവിധ അധ്യാപക സംഘടന പ്രതിനിധികളും അതിമോപചാരം അർപ്പിച്ചു. 


ജോസ് കെ മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ എന്നിവർ അനുശോചനം അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പി ജി ടി എ സംസ്ഥാന കൗൺസിലറും കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്നു മജോ. തുടർന്ന് പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments