പാലായിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘമായി



പാലായിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക്  സ്വാഗതസംഘമായി

ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലായിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക്  സ്വാഗതസംഘം രൂപീകരിച്ചു.

പാലാ ഇഎംഎസ് സ്മാരക ഹാളിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്തു.. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പരിപാടി വിശദീകരിച്ചു. പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി സ്വാഗതവും ഏരിയ കമ്മിറ്റിയംഗം തങ്കമണി ശശി നന്ദിയും പറഞ്ഞു. 


അരുണാപുരം സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ചേരുന്ന രണ്ട്‌ ദിവസത്തെ വിപുലീകൃത കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ജില്ലയിലെ 12 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, വർഗ്ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ 90 പ്രതിനിധികൾ പങ്കെടുക്കും.


 സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് വൈകിട്ട് പൊതുസമ്മേളനവും ഉണ്ടാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. 
101 അംഗ എക്സിക്യൂട്ടീവ്‌ ഉൾപ്പെടെ വിപുലമായ സ്വാഗതസംഘം കമ്മിറ്റിയെ യാഗം തെരഞ്ഞെടുത്തു.


ഭാരവാഹികൾ:
വി എൻ വാസവൻ, ടി ആർ രഘുനാഥൻ, വൈക്കം വിശ്വൻ, കെ ജെ തോമസ്, കെ അനിൽകുമാർ (രക്ഷാധികാരികൾ)
ലാലിച്ചൻ ജോർജ് (ചെയർമാൻ), സജേഷ് ശശി (കൺവീനർ),
കുര്യാക്കോസ് ജോസഫ്, ടി ആർ വേണുഗോപാൽ, ഷാർലി മാത്യു, വി ജി വിജയകുമാർ, തങ്കമണി ശശി, വി ആർ രാജേഷ്, എൻ ആർ വിഷ്‌ണു, സി എം സിറിയക്ക് (വൈസ് ചെയർമാൻമാർ).



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments