ഇനി സുരക്ഷിതമായി ബോട്ടുകൾ അടുപ്പിക്കാം...... കുമരകം ജെട്ടിയിൽ താങ്ങുകുറ്റികൾ സ്ഥാപിച്ചു.



 ഇനി സുരക്ഷിതമായി ബോട്ടുകൾ കുമരകം ജെട്ടിയിൽ അടുപ്പിക്കാം. ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. അരുൺ കുമാറിൻ്റെ ഇടപെടലിൽ താങ്ങുകുറ്റികൾ സ്ഥാപിച്ചു.  

സംസ്ഥാന ജല ഗതാഗത വകുപ്പിൻ്റെ മുഹമ്മ സ്റ്റേഷനിൽ നിന്നുമാണ് കുമരകത്തേക്ക് മുഖ്യമായും ബോട്ട് സർവീസ് നടത്തുന്നത് . എന്നാൽ കുമരകം ബോട്ട് ജെട്ടിയിൽ താങ്ങുകുറ്റികൾ ഇല്ലാത്തതിനാൽ ബോട്ടുകൾക്ക് കേടുപാട് ഉണ്ടാകുന്നത് പതിവായിരുന്നു. 


 ഇതിനെ തുടർന്ന് സ്രാങ്ക് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കുമരകം ബോട്ട് ജെട്ടിയിൽ താങ്ങ് കുറ്റികൾ സ്ഥാപിച്ചതോടെ കേടുപാടുകൾ സംഭവിക്കാതെ ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കാൻ കഴിയും.


 വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര പരിഹാരം കണ്ട ജല ഗതാഗത വകുപ്പ് ഡയറക്ടർ ഡോ: അരുൺകുമാർ , സ്റ്റേഷൻ മാസ്റ്റർ മുജീബ് എന്നിവരെ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണറ്റ് കമ്മറ്റി അഭിനന്ദിച്ചു. യൂണീറ്റ് പ്രസിഡൻറ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ സി എൻ ഓമനക്കുട്ടൻ, സൂരജ് , രജ്ഞിത്ത്, അജി വൈക്കം , അനൂപ് എന്നിവർ പങ്കെടുത്തു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments