അങ്കണവാടി ജീവനക്കാർ ലോക് ഭവൻ മാർച്ച് നടത്തും
കേന്ദ്ര സർക്കാർ അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക, ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോ.17 ന് ലോക് ഭവൻ മാർച്ചും ധർണയും നടത്തുവാൻ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്, ടി.പി. ബീന, മിനി സെബാസ്റ്റ്യൻ, ദീപ എസ്.നായർ, ബി.രേണുക, എസ്. ഗീത, സി.സി. ശാന്തമ്മ, എം.പി. ജലജാമണി, പി.ബി. ലീലാമ്മ, ആലി അഗസ്റ്റിൻ, പ്രീയാ വിജയൻ, അഞ്ചു കൃഷ്ണ,കെ.ഓമന, കെ.കെ. അനിതകുമാരി എന്നിവർ പ്രസംഗിച്ചു.
70 12 23 03 34



0 Comments