പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസിനെ അറസ്റ്റ് ചെയ്യണമെന്ന് പാലാ നഗരസഭ യു.ഡി എഫ് പാർലമെന്ററി പാർട്ടി..... ഡി സി സി പ്രസിഡന്റും യു.ഡി. എഫ് നേതാവുമായ നാട്ടകം സുരേഷ് എം എൽ എ യെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസിനെതിരെ പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ ബിജുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം

 രാഷ്ട്രീയ നെറികേട് കാണിച്ച്, കൂറുമാറി പാലാനഗരസഭയിലെ ഭരണം ഇടതുപക്ഷത്തിന് അടിയറ വെക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച ബിജു ഉൾപ്പെടെയുള്ളവരെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും പുറത്താക്കിയതുവഴി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുകൂടിയായ നാട്ടകം സുരേഷ്  തന്റെ കടമ നിർവഹിക്കുകയാണ് ചെയ്തത്..

കോൺഗ്രസ്സ് നേതാക്കൻമാരുടെ അഭിപ്രായം തേടിയ ശേഷം പാർട്ടി നിലപാടു പ്രഖ്യാപിച്ച നാട്ടകം സുരേഷിനെ അപകീർത്തിപ്പെടുത്തി ഭീഷണിപ്പെടുത്തിയതിന് ആണ് പോലീസ്  കേസ് എടുത്തിരിക്കുന്നതെന്ന് പാലാ നഗരസഭാ  യു.ഡി എഫ് പാർലമെൻ്ററി പാർട്ടി നേതാക്കൾ പറഞ്ഞു .  

ഈ സാഹചര്യത്തിൽ ബിജു മാത്യൂസിനെ ഉടൻ അറസ്റ്റ് ചെയ്യണം.. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും നേരിൽ കാണുന്നതിനും യോഗം തീരുമാനിച്ചതായികോൺഗ്രസ്സ്,UDF പാർലമെന്ററി നേതാവ് സെബാസ്റ്റ്യൻ ജെ പനക്കൽ, കേരള കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി നേതാവ് സിജി ടോണി, കെഡിപി നേതാവ് പ്രിൻസി സണ്ണി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments