ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; പ്രതി കസ്റ്റഡിയിൽ
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ കേസ്; പ്രതി അജ്മൽ ടി മുഹമ്മദ് കസ്റ്റഡിയിൽ.
സഹപാഠിയായ യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിയമവിരുദ്ധമായി ഹാക്ക് ചെയ്യുകയും, യുവതിയുടെയും മറ്റ് സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മൊബൈൽ ഫോണിൽ രഹസ്യമായി സൂക്ഷിക്കുകയും ചെയ്ത കേസിൽ പ്രതിയെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആവലാതിക്കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിയമവിരുദ്ധമായി കടന്നുകയറുകയും അവരുടെ സ്വകാര്യത ലംഘിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തുടർന്ന് കോളേജ് പരിപാടികളിൽ വിവിധ അവസരങ്ങളിലായി എടുത്ത ആവലാതിക്കാരിയുടെയും മറ്റ് സഹപാഠികളുടെയും ചിത്രങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ തയ്യാറാക്കിയ ചിത്രങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിലെ 'Hidden Folder'-ൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
സെപ്റ്റംബർ 3-ന് ഉച്ചയ്ക്ക് ഏകദേശം 1.30 മണിയോടെ ആവലാതിക്കാരിയും സുഹൃത്തുക്കളും ഈ ചിത്രങ്ങൾ കാണാനിടയായതിനെ തുടർന്ന് മാനഹാനിയും കടുത്ത മാനസിക വിഷമവും ഉണ്ടായതായി പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസിലെ പ്രതിയായ അജ്മൽ ടി മുഹമ്മദ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിച്ചുവരികയാണ്.
70 12 23 03 34


0 Comments