രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് എം എം ജേക്കബ്ബ് സ്മാരക കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ എന്ന പുനർനാമകരണം ചെയ്ത് ഉത്തരവായി.
മുൻ മേഘാലയ ഗവർണറും, കേന്ദ്രമന്ത്രിയും ,രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമായ ,എംഎം ജേക്കബിന്റെ സ്മരണയ്ക്കായി രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് *എം. എം. ജേക്കബ്ബ് സ്മാരക കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ* എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവായി.
ഇതിനായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും എം. എം. എം .ജേക്കബിന്റെ സന്തതസഹചാരിയുമായ സിറ്റി രാജന്റെ അപേക്ഷയിൽ ബ്ലോക്ക് കമ്മറ്റി ഐകകണ്ഠേന തീരുമാനമെടുത്ത് ഗവൺമെൻറ് തലത്തിൽ പോയി ഉത്തരവായരിക്കുന്നത്.
പുനർനാമകരണ ചടങ്ങ് വിപുലമായി രാമപുരത്ത് നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സുരേന്ദ്രൻ , വൈസ് പ്രസിഡൻറ് മാഞ്ഞൂർ മോഹൻകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ടി രാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി , എന്നിവർ അറിയിച്ചു
70 12 23 03 34


0 Comments