മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു


മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു 

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണന്റെയും ആതിരയുടെയും മകൻ അഷർ ക്രിസ് ആണ് മരിച്ചത്.
ഇന്ന് പകൽ പത്തരയോടെയായിരുന്നു സംഭവം. 


മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികിൽ നിൽക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്നു മുത്തച്ഛൻ കുഞ്ഞ് വീഴുന്നത് കണ്ടിരുന്നില്ല. തുടർന്ന് ഏകദേശം ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments