തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ
സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയുടെയും മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെയും പശ്ചാത്തലത്തിൽ കെഎസ്ഇബി ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു.
ചിലർ മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും, പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കരുതെന്നും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
വസ്തുതകൾ തിരിച്ചറിയാതെയുള്ള ഇത്തരം പ്രസ്താവനകൾ ജീവനക്കാരുടെ ആത്മവീര്യം തകർക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ചൂണ്ടിക്കാട്ടി ഇടത് ഓഫീസർ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
70 12 23 03 34


0 Comments