നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ


നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ 

നടി അംബികയും സഹോദരൻ മല്ലികാർജുനനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് നടിയും സഹോദരിയുമായ രാധ ചെന്നൈ പോലീസിൽ പരാതി നൽകി. ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് രാധ ഇന്ന് രാവിലെ പരാതി നൽകിയത്.


 അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്ന് രാധ വ്യക്തമാക്കി.
ചെന്നൈയിലെ എ.ആർ. സ്ട്രീറ്റിലെ ഇരുനില വീട്ടിൽ സഹോദരങ്ങൾ ഒരുമിച്ച് താമസിച്ചിരുന്ന സമയത്താണ് സംഭവം. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുറിയിൽ ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകൾ അംബിക തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.


 ബിസിനസുമായും വ്യക്തിപരവുമായ കാരണങ്ങളാലും കേരളം, മുംബൈ, ബൈംഗളൂരു (ബെംഗളൂരു) എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താനെന്നും, ഈ യാത്രയിലായിരിക്കെ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നുവെന്നും രാധ ആരോപിക്കുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments