സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ .... കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി.


കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി.

ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് സ്വദേശിനിയിൽനിന്ന് 349.95 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെത്തിയത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യാത്രക്കാരിയായ റഹ്‌മത്ത് അബ്ദുൾ ഹക്കീം പിടിയിലായത്. കുടുംബസമേതമാണ് ഇവർ ദുബായിൽനിന്ന് കൊച്ചിയിലെത്തിയത്.


ഫോയിൽ രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയിൽ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് റഹ്‌മത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments