മുണ്ടക്കയം–കുട്ടിക്കാനം റോഡിൽ അമലഗിരിക്ക് സമീപം വൻ മണ്ണിടിച്ചിൽ....വാഹനഗതാഗതം തടസ്സപ്പെട്ടു.

  

മുണ്ടക്കയം–കുട്ടിക്കാനം റോഡിൽ അമലഗിരിക്ക് സമീപം വൻ മണ്ണിടിച്ചിൽ. 

റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും പതിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും തടസ്സപ്പെട്ടു.


 ഭീമൻ പാറക്കല്ലുകൾ റോഡിലേക്ക് ഇടിഞ്ഞുവീണത് പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. 


;റോഡിലേക്ക് പതിച്ച മണ്ണും കല്ലുകളും ഒരുഭാഗത്തുനിന്ന് നീക്കം ചെയ്ത് നിലവിൽ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. എന്നാൽ റോഡിലെ മണ്ണും വലിയ പാറക്കെട്ടുകളും പൂർണ്ണമായി നീക്കം ചെയ്ത് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments