സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.




സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. 

ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകള്‍ വര്‍ധിക്കുന്നുവെന്നും ബാങ്കുകള്‍, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റില്‍ വ്യാജ നമ്പറുകള്‍ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നതെന്നും പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.


സഹായത്തിനായി ഉപഭോക്താക്കള്‍ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ നേരിട്ട് കണക്റ്റാകില്ല. തുടര്‍ന്ന് കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാര്‍ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. 


പരാതി പരിഹരിക്കാനെന്ന പേരില്‍ ഫോണില്‍ റിമോട്ട് ആക്സസ് അല്ലെങ്കില്‍ സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും.

 തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസെന്നോ വെരിഫിക്കേഷന്‍ ഫീസെന്നോ പറഞ്ഞ് അഞ്ചുരൂപ പോലെയുള്ള ചെറിയ തുക അടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. 


ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോര്‍ത്തി വന്‍ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തുന്നത്. ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കരു തെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments