പാലാ ഡിപ്പോയിൽ നിന്നുള്ള 10 ദീർഘദൂര സർവ്വീസുകൾ മുടങ്ങുന്നു ..... അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ



പാലാ ഡിപ്പോയിൽ നിന്നുള്ള 10 ദ്വീർഘദൂര സർവ്വീസുകൾ മുടങ്ങുന്നു ..... അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ 

 പാലാ ഡിപ്പോയിൽ നിന്നുള്ള 10 ദ്വീർഘദൂര സർവ്വീസുകൾ  മുടങ്ങുന്നു

ഇതിൽ ഏതാനും ബസുകൾ സ്പെഷ്യൽ സർവീസിലേയ്ക്ക് പൂൾ ചെയ്തിട്ടുള്ളതുമാണ്‌.
മുൻ കാല ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി പരം ക്രമീകരണമില്ലാതെയാണ് സർവ്വീസുകൾ മുടക്കുന്നത്.മുൻവർഷങ്ങളിൽ സ്പെഷ്യൽ സർവ്വീസിനായി കൂടുതൽ ബസുകൾ വിട്ടുകൊടുത്തിരുന്നുവെങ്കിലും ഷെഡ്യൂൾ മുടക്കം വരുത്തിയിരുന്നില്ല.
വെളുപ്പിന് 3 മണിയ്ക്ക് പുറപ്പെടുന്ന പാലാ- കണ്ണൂർ സൂപ്പർഫാസ്റ്റ് സർവ്വീസിന്  ചൊവ്വ മുതൽ റിസർവേഴ്സഷൻ കാണിക്കുന്നില്ല. ഈ സർവ്വീസ് മുടങ്ങുമെന്നാണ് വിവരം.
പ്രതിദിനം 50000-ൽ പരം കളക്ഷൻ ലഭിക്കുന്നതും മുഴുവൻ സീറ്റുകളും മുൻകൂർ റിസർവേഷനിലുള്ളതുമായ ഈ സർവ്വീസ് മുടങ്ങുന്നത് സ്ഥിരം യാത്രക്കാരെ ബാധിക്കും. മലബാർ ജില്ലകളിലേയ്ക്ക് ജോലിക്ക് പോകുന്നവർ സ്ഥിരമായി ആശ്രയിക്കുന്ന സർവീസാണിത്.
സർവ്വീസ് മുടക്കരുതെന്ന് ആവശ്യപ്പെട്ട് സ്ഥിരം യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.


ഈ സൂപ്പർഫാസ്റ്റിന് പകരം ഓടിക്കാവുന്ന ഡീലക്സ് ബസ് പാലാ ഡിപ്പോയിൽ ഉണ്ടായിരുന്നിട്ടും പകരം ക്രമീകരണം ഉണ്ടായിട്ടില്ല എന്നാണ് വിവരം. 3 മണിക്കുള്ള തിരുവനന്തപുരത്തേയ്ക്കുള്ള സർവീസും മുടക്കിയിരിക്കുകയാണ്.
രാവിലെ 8 മണി കോഴിക്കോട് സൂപ്പർഫാസ്റ്റ്, 3.00 തിരുവനന്തപുരം 5.40 കോഴിക്കോട്, 5.45 വൈറ്റില, 6.00 മണി കുമളി, 6.00 മണി തൃശൂർ, 6.10 കൊല്ലം, ഉച്ചകഴിഞ്ഞുള്ള 2.10 വൈറ്റില,
വൈകുന്നേരം 4.30 പാലക്കാട്
എന്നീ സമയങ്ങളിലുള്ള പത്തോളം പ്രധാന സർവ്വീസുകളാണ് മുടക്കുന്നത്.പാലാ- ഒലിപ്പാറ സർവ്വീസും മുടക്കിയേക്കും, തൃശൂർ, പാലക്കാട് സർവ്വീസുകൾ റദ്ദുചെയ്യുന്നതോടെ
പാലാ- ഉഴവൂർ -കൂത്താട്ടുകുളം വഴിയുള്ള പാലാ ഡിപ്പോയുടെ ഉള്ള സർവ്വീസുകൾ കൂടി ഇല്ലാതാവുകയാണ്. ഇതു വഴി ഉണ്ടായിരുന്ന രാവിലെ 7.00 മണി തൃശൂർ നേരത്തെ നിർത്തലാക്കിയിരുന്നു. 6.00 മണി തൃശൂർ സമയ ക്ലിപ്തതയില്ലാതെയാണ് കുറച്ചു കാലമായി സർവ്വീസ് നടത്തിക്കൊണ്ടിരുന്നത്.
സർവ്വീസുകൾ മുടക്കുന്നതോടെ 25-ൽ പരം താൽകാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി.
മറ്റുഡിപ്പോകളിൽ ഓടാതെ കിടക്കുന്ന ബസ്സുകളും ജീവനക്കാരെയും ക്രമീകരിച്ച് ഷെഡ്യൂൾ മുടക്കം ഒഴിവാക്കുന്നതിന് ഡിപ്പോ അധികൃതർ ശ്രമിക്കാതെ സ്പെഷ്യൽ പൂളിൻ്റെ പേരുപറഞ്ഞ് കൈകഴുകി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഷെഡ്യൂൾ മുടക്കം ഒഴിവാക്കുവാൻ അടിയന്തിര നടപടി വേണമെന്നും യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ   അധികൃതരോട് ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments