കരൂരിൽ വാഹനാപകടത്തിൽ മരിച്ച ഗോകുൽ. എസ് കൈമളുടെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന്


കരൂരിൽ വാഹനാപകടത്തിൽ മരിച്ച ഗോകുൽ. എസ് കൈമളുടെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് 

നെച്ചിപ്പുഴൂർ ഉളിയന്താനത്ത് ശ്രീധരക്കൈമളുടെ മകൻ ഗോകുൽ എസ്. കൈമൾ (32) ആണ്  വാഹനാപകടത്തിൽ മരിച്ചത്

ശനിയാഴ്ച രാത്രി 10 മണിയോടെ  പാലായിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരൂർ തൂക്കുപാലത്തിന് സമീപം ഓട്ടോറിക്ഷയുമായി ഗോകുൽ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലാ–ഏഴാച്ചേരി–രാമപുരം റൂട്ടിലായിരുന്നു അപകടം. ഉടൻതന്നെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഗോകുൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസമാണ്  നാട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽഒരു മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.

കൂടപ്പലം മുടിയാട്ട് ഉഷയാണ് മാതാവ്. സഹോദരൻ: രാഹുൽ. (യു .കെ )
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments