കയ്യേറ്റക്കാർക്ക് സംരക്ഷണമൊരുക്കി നഗരസഭയുടെ 'തനിക്കാക്കി വെടക്കാക്കി' നാടകം വേണ്ട; കളക്ടറുടെ ഉത്തരവും സമിതി തീരുമാനങ്ങളും നടപ്പിലാക്കണം – ബിജെപി



കയ്യേറ്റക്കാർക്ക് സംരക്ഷണമൊരുക്കി നഗരസഭയുടെ 'തനിക്കാക്കി വെടക്കാക്കി' നാടകം വേണ്ട; കളക്ടറുടെ ഉത്തരവും സമിതി തീരുമാനങ്ങളും നടപ്പിലാക്കണം – ബിജെപി

പാലാ ജനറൽ ആശുപത്രി റോഡ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്ന ചെയർപേഴ്സന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്.
റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ നഗരസഭാധികൃതർ കാണിച്ച ഉത്സാഹം ആശുപത്രി റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിലും കയ്യേറ്റക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും കാണിക്കണം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ റോഡ് നിർമ്മാണവുമായി മുന്നോട്ടുപോകാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ആശുപത്രി ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളതാണ്. അങ്ങനെയിരിക്കെ, കളക്ടറുടെ ഉത്തരവിനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, താലൂക്ക് വികസന സമിതി എന്നിവയുടെ തീരുമാനങ്ങൾക്കും മുകളിലാണോ നഗരസഭയുടെ തീരുമാനങ്ങൾ? ബന്ധപ്പെട്ട സമിതികളുടെ തീരുമാനങ്ങളും കളക്ടറുടെ ഉത്തരവും നടപ്പിലാക്കാൻ നഗരസഭ തയ്യാറാകണം.
ഏറ്റവും ഗൗരവകരമായ മറ്റൊരു ചോദ്യം, ആശുപത്രി ഭൂമി കയ്യേറി പ്രവർത്തിക്കുന്നവർക്ക് നഗരസഭ എങ്ങനെയാണ് ലൈസൻസ് അനുവദിച്ചത്? ലൈസൻസിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ നൽകിയിട്ടുണ്ടെങ്കിൽ അതിനുള്ള നിയമപരമായ സാഹചര്യം എന്താണ്? പൊതുമുതൽ കയ്യേറിയവർക്ക് നഗരസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതെങ്ങനെയെന്ന് ചെയർപേഴ്സൺ വ്യക്തമാക്കണം.
പൊതുമുതൽ കൈയേറി യാതൊരു വാടകയും നൽകാതെ വർഷങ്ങളായി ചിലർക്ക് സൗകര്യം ഒരുക്കിക്കൊടുക്കുകയും, ഇപ്പോൾ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോൾ നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് പറയുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കയ്യേറ്റക്കാർക്ക് സംരക്ഷണമൊരുക്കുകയും പിന്നീട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന 'തനിക്കാക്കി വെടക്കാക്കി' സമീപനം നഗരസഭ അവസാനിപ്പിക്കണം.


ജൂബിലി തിരുനാളിനെ മുൻനിർത്തി കയ്യേറ്റക്കാർക്കുവേണ്ടി ഉദ്ദേശിച്ച കാര്യം നേടിയെടുക്കാനുള്ള ശ്രമം ശരിയല്ല. ജനറൽ ആശുപത്രി റോഡ് നിർമ്മാണവും പാലാ ജൂബിലി തിരുനാളും തമ്മിൽ എന്താണ് ബന്ധം? ജൂബിലി തിരുനാളിന്റെ മറവിൽ ആശുപത്രി ഭൂമിയിലെ കയ്യേറ്റങ്ങൾ നിലനിർത്താനുള്ള ഏതൊരു നീക്കവും സംശയാസ്പദമാണ്. ജനങ്ങളെ കബളിപ്പിക്കാതെ അടിയന്തരമായി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും പുനരധിവാസത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് നഗരസഭാധികൃതർ തയ്യാറാകേണ്ടത്.
ഡിസംബറിന് മുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന നിർദേശം സ്വാഗതാർഹമാണ്. എന്നാൽ കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ചശേഷം മാത്രമേ നിർമ്മാണം നടത്താവൂ. കയ്യേറ്റങ്ങൾ നിലനിർത്തിക്കൊണ്ട് ടാറിങ് നടത്താനുള്ള ഏതൊരു നീക്കത്തെയും ബിജെപി ശക്തമായി എതിർക്കും. അത്തരമൊരു നീക്കമുണ്ടായാൽ ടാറിങ് തടയൽ ഉൾപ്പെടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി ബിജെപി രംഗത്തിറങ്ങും.
ജനങ്ങൾക്ക് ആവശ്യമായ വികസനമാണ് വേണ്ടത്, കയ്യേറ്റക്കാർക്കുള്ള സംരക്ഷണമല്ല. കളക്ടറുടെ ഉത്തരവും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, താലൂക്ക് വികസന സമിതി തീരുമാനങ്ങളും നടപ്പിലാക്കി ആശുപത്രിയുടെ ഭൂമിയും പൊതുസ്വത്തും സംരക്ഷിക്കാൻ നഗരസഭ തയ്യാറാകണം.
157-ാം ബൂത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മഞ്ചേരിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ, ജനറൽ സെക്രട്ടറി സുനിൽ പി.കെ. പഴവീട്, വൈസ് പ്രസിഡന്റ് ബിജു കോട്ടയിൽ, സെക്രട്ടറി സുനീഷ് പി.കെ., റോയി കുന്നുംപുറത്ത് തുടങ്ങിയവർ സംസാരിച്ചു.ചോദ്യം:???? റോഡ് നിർമ്മാണത്തിന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കാണിക്കുന്ന ഉത്സാഹം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനും എന്തുകൊണ്ട് കാണിക്കുന്നില്ല????? ബി.ജെ . പി ചോദിക്കുന്നു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments