ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനായി കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പ്രത്യേക ബസ് സര്‍വീസുകള്‍

  


ശബരിമല മണ്ഡലകാലത്തിന് തുടക്കമാകുന്നതോടെ ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനായി കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിച്ചു. 

എരുമേലി, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 42 ബസുകളാണ് കോട്ടയം ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാല് ബസുകള്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. 


കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ക്കായി ബസുകള്‍ പുറപ്പെടുന്നത്. നിലവില്‍ നിലയ്ക്കല്‍ വരെ ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും എരുമേലി വരെയുള്ള ടിക്കറ്റ് നിരക്കായ 190 രൂപ മാത്രമാണ് തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നത്. നിലയ്ക്കല്‍ വരെയുള്ള യാത്രയ്ക്ക് പ്രത്യേക നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ലാത്തതിനാലാണിത്. അതേസമയം, ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments