ജൂബിലി തിരുന്നാളിന് മുമ്പ് ജനറൽ ആശുപത്രി ലിങ്ക് റോഡ് പൂർത്തീകരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കരുതെന്ന് മാണി സി.കാപ്പൻ എംഎൽഎ .
സാധാരണക്കാരുടെ ആശ്രയമായ ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് നവീകരിക്കുന്നതിന് ഇടത് സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിന്നുങ്കിലും 2024 -25 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപാ ഉപയോഗിച്ചാണ് പണി ഇപ്പോൾ നടക്കുന്നത് . എൽഡിഎഫ് സർക്കാർ പാലാ നിയോജക മണ്ഡലത്തോട് കാണിച്ച അവഗണനയുടെ ഫലമായി സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിക്കുന്നതിന് ഒത്തിരിയേറെ തടസ്സങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം അതിജീവിച്ചാണ് ഇപ്പോൾ പണി ധൃതഗതിയിൽ പുരോഗമിക്കുന്നത്. ആശുപത്രിയുടെ സ്ഥലം കൈവശപ്പെടുത്തിയവർക്ക് ബദൽ സംവിധാനം ഒരുക്കി കൊടുക്കണമെന്ന തന്റെ നിർദ്ദേശം മുനിസിപ്പൽ അധികാരികൾ സ്വീകരിക്കുന്നതിന് പകരം ജില്ലാ കളക്ടറും ആശുപത്രി വികസന സമിതിയും എടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇതിനിടയിലും ഫണ്ട് ലാപ്സാകാതെ പണി പൂർത്തീകരിക്കണമെന്ന നിർബന്ധ ബുദ്ധിയിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ചർച്ച ചെയ്തു സമവായത്തിൽ എത്താനായിരുന്നു താൻ ശ്രമിച്ചിട്ടുള്ളത്.
വികസന കാര്യങ്ങളിൽ രാഷ്ട്രീയത്തിനതീതമായ സഹകരണം ഉണ്ടാകണമെന്ന തന്റെ നിർദ്ദേശം അംഗീകരിച്ച് ജോസ് കെ മാണി നടത്തിയ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നു . കേരള വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി പൂർത്തീകരിച്ചു .ഇലക്ട്രിക്കൽ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് നാലര ലക്ഷം രൂപ കെ .എസ് .ഇ. ബിയിൽ അടച്ചു . ടാറിങ്ങിനുള്ള സാധനങ്ങളെല്ലാം ശേഖരിക്കുകയും അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്താണ് നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കുവാനായി ശ്രമിക്കുന്നത്. റോഡിന്റെ അലൈൻമെന്റ് അനുസരിച്ച് പ്രവർത്തികൾ പൂർത്തീകരിക്കുമ്പോൾ ആശുപത്രിയുടെ സ്ഥലത്ത് വർഷങ്ങളായി കച്ചവടം നടത്തുന്നവരെ പുരധിവസിപ്പിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം മുൻസിപ്പാലിറ്റിക്കുണ്ട് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സമരം നടത്തുന്നവർ റോഡ്പണി തടസ്സപ്പെടുത്തുന്നതിനു പകരം ഉത്തരവാദിത്തപ്പെട്ട മുനിസിപ്പൽ അധികാരികളുടെ മുമ്പിലാണ് സമരം ചെയ്യേണ്ടതെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
70 12 23 03 34


0 Comments