കമ്പത്തു നിന്ന് 28000 രൂപാ മുടക്കി രണ്ട് കിലോ കഞ്ചാവ് വാങ്ങി.... മുണ്ടക്കയത്ത് എക്സൈസ് പിടികൂടിയപ്പോൾ ഇത് കഷ്ടിച്ച് ഒന്നേമുക്കാൽ കിലോ... കഞ്ചാവ് കടത്തുകാരെയും പറ്റിച്ച് തമിഴന്മാർ.... 17 -കാരൻ ഉൾപ്പെടെ രണ്ടുപേർ എക്സൈസിൻ്റെ പിടിയിൽ

യെസ് വാർത്താ ക്രൈം ബ്യുറോ





രണ്ടുകിലോയോളം കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത   ഒരാളടക്കം മട്ടാഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ മുണ്ടക്കയത്ത്  എക്‌സൈസിന്റെ പിടിയിലായി.  

എറണാകുളം മട്ടാഞ്ചേരി സ്വദേശി  ഷിഹാബ് യൂസുഫ് മുഹമ്മദ് (46), സുഹൃത്ത് 17വയസ്സുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ  രാവിലെ 11.30 ഓടെ മുണ്ടക്കയം ബസ്റ്റാന്‍ഡില്‍വച്ചാണ് അറസ്റ്റ്. 




കമ്പത്തു നിന്നും മട്ടാഞ്ചേരിയില്‍ വില്‍പ്പനക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിലാണ് അറസ്റ്റ് .കമ്പത്തു നിന്നും കഞ്ചാവുമായി രണ്ടുപര്‍ വരുന്നതായി എക്‌സൈസ് കമ്മീഷണര്‍ സക്വാഡ് അഗം കെ.എന്‍ സുരേഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു മുണ്ടക്കയം ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘം പിടിയിലായത്. 




28000രൂപ നല്‍കി രണ്ടു കിലോഗ്രാം എന്നു വിശ്വസിച്ചു വാങ്ങിയ കഞ്ചാവ് നിറച്ച പാക്കറ്റ് എക്‌സൈസ് പിടികൂടി പരിശോധന നടത്തിയപ്പോള്‍ 1.700ഗ്രാം കഞ്ചാവ് മാത്രമെ ഉണ്ടായിരുന്നുളളു. പത്രകടലാസ്സില്‍ പാക്ക് ചെയ്ത് പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ചു കവറു ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.  




 ഇന്‍സ്‌പെക്ടര്‍ രാകേഷ് ബി ചിറയത്ത്, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം കെ.എന്‍.സുരേഷ്, സിവില്‍ എക്‌സൈസ് ആഫീസര്‍മാരായ പി.ആര്‍.പ്രസാദ്, വനിത എക്‌സൈസ് ആഫീസര്‍ സി.ആര്‍.ആഷ  ഡ്രൈവര്‍ മധുഎന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments