കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം, കുട്ടി ബോധരഹിതനായി; നടപടി സ്വീകരിക്കാതെ പൊലീസ്.നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിക്കുന്നു

യെസ് വാർത്ത ക്രൈം ബ്യൂറോ








നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. 

മലയാലപ്പുഴയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്നത്. 

പരാതി ലഭിച്ചിട്ടും മലയാലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. 

ഇന്ന് രാവിലെ നാട്ടുകാർ മന്ത്രവാദിനിയുടെ വീട് ഉപരോധിച്ചു. 

തുടർന്ന് വിവിധ യുവജന സംഘടനകളും ഉപരോധം തുടരുകയാണ് 

മന്ത്രവാദിനിയെ അറസ്റ്റ് ചെയ്യാതെ ഉപരോധത്തിൽ നിന്നും പിന്മാറില്ലെന്ന് നാട്ടുകാർ

ഈ കേന്ദ്രത്തിൽ വർഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നു എന്ന് ആക്ഷേപമുണ്ട്

ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. 

മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു.




സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 





നാട്ടുകാര്‍ക്ക് ഭീഷണിയായി ഒരു മന്ത്രവാദകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ നിയമപരായി നീങ്ങാന്‍ ഇവിടെ പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ നാട്ടുകാർ സംഘടിച്ച് രംഗത്ത് എത്തിയത്.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments