പാലാ പ്രസ്സ് & മീഡിയ സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 - ന് ....... പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികളായ അനിൽ ജെ തയ്യിൽ, സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം👇👇👇👇👇
പത്രപ്രവർത്തന മേഖലയിൽ കാൽനൂറ്റാണ്ടിനപ്പുറം മികച്ച പ്രവർത്തന പാരമ്പര്യമുള്ള അനിൽ ജെ തയ്യിൽ, എബി ജെ . ജോസ്, സാംജി പഴേപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പാലാ പ്രസ്സ് & മീഡിയാ സെൻ്ററിൽ പതിനഞ്ചോളം പത്രപ്രവർത്തകരാണ് സഹകരിക്കുന്നത്.
ആരെയും വ്യക്തിഹത്യ നടത്താതെയും തേജോവധം ചെയ്യാതെയും സത്യത്തിൻ്റെ പക്ഷത്തിനൊപ്പമാണ് തങ്ങളുടെ സഞ്ചാരമെന്ന് ഭാരവാഹികൾ പറഞ്ഞു.
നക്കാപ്പിച്ച കാശ് വാങ്ങി സമൂഹത്തിലെ ജനപ്രതിനിധികളെ പോലും വ്യക്തിഹത്യ നടത്തുന്ന ഗൂഢ ശക്തികളെ തുറന്നു കാട്ടുകയും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള സഹായ സഹകരണങ്ങൾ നൽകലും സമൂഹത്തോടുള്ള തങ്ങളുടെ കടപ്പാടിൻ്റെ ഭാഗമാണെന്നും സെൻ്റർ ഭാരവാഹികൾ പറയുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments