ജോയിന്റ് കൗൺസിൽ ജില്ല സമ്മേളനം സാംസ്കാരിക സമ്മേളനത്തോടെ പാലായിൽ തുടക്കം.
സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ അമ്പത്തി ഏഴമത് വാർഷിക സമ്മേളനം പാലായിൽ സാംസ്കാരിക സമ്മേളനത്തോടെ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ല വാർഷിക സമ്മേളനത്തിലെ സാംസ്കാരിക സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ് ഇ എ നിയാസ് അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി എ സി രാജേഷ് സ്വാഗതം ആശംസിച്ചു.
യുവകലാ സാഹിതി കണ്ണൂർ ജില്ല സെക്രട്ടറി ജിതേഷ് കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി. സിപിഐ ജില്ല ട്രെഷറർ ബാബു കെ ജോർജ്, ജില്ല എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ ജെ സി എസ് എസ് ഒ സംസ്ഥാന സെക്രട്ടെറിയേറ്റ് അംഗം എസ് പി സുമോദ്, കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബിജുക്കുട്ടി, എ കെ എസ് റ്റി യു ജില്ല സെക്രട്ടറി വി എസ് ജോഷി, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഏ ജെ അച്ഛൻകുഞ്ഞ്, വനിത കമ്മറ്റി സെക്രട്ടറി എലിയമ്മ ജോസഫ്, നസീബ് മോൻ എന്നിവർ പ്രസംഗിച്ചു. നാളെ 10 ന് മുനിസിപ്പൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.





0 Comments