കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കിടങ്ങൂര്‍ യൂണിറ്റ് കുടുംബമേള ഇ.കെ രാമചന്ദ്രന്‍ നായര്‍ നഗറില്‍ വച്ച് നടത്തി.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കുടുംബമേള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി. മാത്യു, സെക്രട്ടറി ടി.എന്‍. ശ്രീധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ശിവദാസന്‍ പിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. സദാശിവന്‍ പിള്ള, ആര്‍. രാമചന്ദ്രന്‍ നായര്‍, കെ.പി. വിജയകുമാരി, കെ.എന്‍ സുകുമാരന്‍ നായര്‍, എം.കെ. രവി ദാസ്, ജയിംസ് എടവൂര്‍, റ്റി.ജെ. രാധമ്മ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീല റാണി, മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാര ജേതാവ് ഗോപിക ഓമനക്കുട്ടന്‍, മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments