പാലായില്‍ വാടകവീടെടുത്ത് അനാശാസ്യ പ്രവര്‍ത്തികള്‍ നടത്തിവന്ന സംഘത്തെ പാലാ പൊലീസ് പിടികൂടി...... പിടിയിലായത് "റിഫ്രഷർമെൻ്റ് സരസ്വതിയും " സംഘവും
സംഘത്തലവ വയനാട് സ്വദേശി സരസ്വതി ഉള്‍പ്പെടെ രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പാലാ ഡി.വൈ.എസ്.പി. കെ. സദന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പാലാ തെക്കേക്കരയില്‍ വാഴേമഠത്തിന് സമീപമുള്ള വാടകവീട് റെയ്ഡ് ചെയ്ത് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
''റിഫ്രഷ്‌മെന്റ് സരസ്വതി'' എന്നറിയപ്പെടുന്ന വയനാട് സ്വദേശിനി സരസ്വതിയാണ് ഇടപാടുകളിലെ മുഖ്യ നടത്തിപ്പുകാരി. ഇവരോടൊപ്പം രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. മണിക്കൂറിന് 1500 മുതല്‍ 5000 രൂപാ വരെ ഈടാക്കിയായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.




0 Comments