ഇടുക്കി നേഴ്സിംഗ് കോളേജില്‍ ലക്ചറര്‍....വാക്ക്-ഇന്‍ ഇന്റര്‍വ്യൂ 16ന്


 
സര്‍ക്കാര്‍ നേഴ്സിംഗ് കോളേജില്‍ ബോണ്‍ഡഡ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 32000 രൂപ. എം.എസ്.സി. നേഴ്സിംഗ് സര്‍ക്കാര്‍-അംഗീകൃത സ്വാശ്രയ നേഴ്സിംഗ് കോളേജില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയായിരിക്കണം. 


കൂടാതെ കേരള നേഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പ് പ്രവര്‍ത്തിപരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജനുവരി 16-ാം തീയതി രാവിലെ 10.30 ന് ഇടുക്കി സര്‍ക്കാര്‍ നേഴ്സിഗ് കോളേജിന്റെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം 














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments