നൂലില്‍ കുടുങ്ങി പ്രാവ്..... രക്ഷകരായി മൂലമറ്റം അഗ്‌നിരക്ഷാ സേന

 

നൂല്‍ കുടുങ്ങി പറക്കാനാകാതെ കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പ്രാവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന. 

ശനിയാഴ്ച വൈകിട്ട് ഏഴോടെ മൂലമറ്റം ട്രഷറിയും പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പിന്നിലെ ഷീറ്റ് മേഞ്ഞ ഭാഗത്താണ് പ്രാവിനെ കണ്ടെത്തിയത്. ചിറകുകളിലും കാലുകളിലും നൂല്‍ കുടുങ്ങിയ നിലയിലാണ് പ്രാവ് കുടുങ്ങിക്കിടക്കുന്നത് സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ ജെയ്‌സന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വിവരം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. 


സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സേനാംഗമായ ഷിന്റോ ജോസ് ഗോവണി ഉപയോഗിച്ച് മുകളില്‍ കയറി പ്രാവ് കുടുങ്ങിക്കിടന്ന ചരട് അറുത്തുമാറ്റി താഴെ എത്തിച്ചു. തുടര്‍ന്ന് പ്രാവിനെ ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് ശരീരത്തില്‍ ചുറ്റിയിരുന്ന നൂലുകള്‍ ഓരോന്നായി സൂക്ഷ്മതയോടെ നീക്കം ചെയ്തു. ആരോഗ്യസ്ഥിതി വീണ്ടെടുത്തതോടെ പ്രാവിനെ സ്വതന്ത്രമാക്കി. ഗ്രേഡ് എഎസ്ടിഒ ജിനീഷ് കുമാര്‍ കെ.ബി, സിജു എം.പി, അരവിന്ദ് എസ്.ആര്‍, അഫ്‌സല്‍ ഖാന്‍ എ, സതീഷ് കുമാര്‍ എം.ടി എന്നിവരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments