വീട്ടില്‍ ജോലിക്കെത്തി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പൊന്മേലില്‍ അടിമുറയില്‍ സുജാത ബി. (42) ആണ് പിടിയിലായത്. മുട്ടം തോട്ടുങ്കര കുളങ്ങര രാജേഷിന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ എട്ടു പവന്‍ സ്വര്‍ണ്ണം കവര്‍ന്നത്. രാജേഷിന്റെ വീട്ടില്‍ ഇടയ്ക്കിടെ വീട്ടുജോലികള്‍ക്കായി വന്നിരുന്ന ആളായിരുന്നു സുജാത. തോട്ടുങ്കര ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍.
ഈ പരിചയം മുതലെടുത്താണ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചത്. മോഷണം പോയ എട്ടു പവനോളം സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഇവര്‍ മുട്ടത്തെ ഒരു കടയില്‍ വിറ്റിരുന്നു. ആഭരണങ്ങള്‍ പണയം വെക്കുകയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം വിറ്റത്. രാജേഷിന്റെ പരാതിയില്‍ കേസെടുത്ത മുട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുജാത പിടിയിലായത്.
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണവിവരം പുറത്തായി. വിറ്റ സ്വര്‍ണ്ണത്തിന് പുറമെയുള്ള ബാക്കി ആഭരണങ്ങള്‍ ഇവരുടെ താമസസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
മുട്ടം എസ്എച്ച്ഒ സന്തോഷ് സജീവ്, എസ്‌ഐ. എന്‍.എസ്. റോയി, എസ്പി.ഒ. അബ്ദുള്‍ ഗഫൂര്‍, പ്രൊഫഷണല്‍ എസ്‌ഐ. ഷാന്റി മോന്‍, ദേവി രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





0 Comments