മുട്ടത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു....യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
മുട്ടം ഏഴാം മൈലിന് സമീപം നിയന്ത്രണം വിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു അപകടം. ബുധനാഴ്ച 2 ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മുട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.




0 Comments