ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു… മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി സ്വര്‍ണവും പണവും കവർന്ന പ്രതി പിടിയില്‍…



ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പുര്‍ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. 


എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ ഡേറ്റിങ് ആപ്പായ ജിന്‍ഡറിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ കാണാന്‍ പ്രതി ലിങ്ക് റോഡിലുള്ള ഹോട്ടലിലെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി സ്വര്‍ണ ചെയിന്‍, വെളളിയരഞ്ഞാണം, 5000 രൂപ എന്നിവ കവര്‍ന്നു. 


എടിഎം കാര്‍ഡ് കൈക്കലാക്കി 2.4 ലക്ഷം രൂപയും തട്ടിയെടുത്തു. സമാനമായ രീതിയിൽ മറ്റൊരാളില്‍ നിന്ന് പണം കവരാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂരില്‍ നിന്നാണ് ഇയാളെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടൗണ്‍ എസ്ഐ ഷിനോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. 


വൈ-ഫൈ ഉപയോഗിച്ച് മാത്രമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കണ്ണൂരില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് പ്രതിയെ കസ്റ്റഡിയിലടുത്തത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments