ചക്കാമ്പുഴ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ ചക്കാമ്പുഴ ഗവൺമെൻറ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മാർച്ച് 7 ന് (ശനി) തിരി തെളിയും.ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയും പൂർവ്വ വിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ നിർവഹിക്കും.മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശാന്താറാം,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.റ്റി രാജൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്,വാർഡ് മെമ്പർ ആൻസ് മരിയ ജോസ്,കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ , വാർഡ് മെമ്പർ സൗമ്യ സേവ്യർ,രാമപുരം ഏ ഇ ഒ ജോളിമോൾ ഐസക്,
രാമപുരം ബിപിസി ജോഷി കുമാരൻ,എസ്ബിഐ ചക്കാമ്പുഴ ബ്രാഞ്ച് മാനേജർ ലക്ഷ്മി ആർ നായർ,കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ എൻ സുരേഷ്,വത്സമ്മ തങ്കച്ചൻ, പി. റ്റി.എ പ്രസിഡൻ്റ് ബിജു എം ജി ,പൂർവ വിദ്യാർത്ഥി പ്രതിനിധികളായ മാധവ കൈമൾ പി പി,ഗിരീഷ് കൃഷ്ണൻ,സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി എബ്രഹാം സീനിയർ അസിസ്റ്റൻ്റ് അനുപമ ആർ സീനിയർ ടീച്ചർ ബിന്ദു എം ആർ തുടങ്ങിയവർ സംസാരിക്കും ചടങ്ങിൽ സ്കൂളിൻ്റെ ആരംഭത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയവരുടെ കുടുംബാംഗങ്ങളെ ആദരിക്കും.
നൂറു വർഷങ്ങൾക്കു മുൻപ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കുട്ടികളുടെ വിദ്യാഭ്യാസം അസാധ്യമായി വന്നതോടെയാണ് ചക്കാമ്പുഴയിൽ ഒരു ഗവൺമെൻ്റ് സ്കൂൾ ആരംഭിക്കുന്നത് എൽപി സ്കൂൾ ആയി ആരംഭിച്ച ചക്കാമ്പുഴ സ്കൂൾ പിന്നീട് യുപി സ്കൂൾ ആയി ഉയർത്തുകയായിരുന്നു.ആദ്യം ഒരു ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്,പിന്നീടങ്ങോട്ട് അതിവേഗത്തിലുള്ള വളർച്ചയാണ് സ്കൂൾ കൈവരിച്ചത്.സംസ്ഥാന ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ തുറകളിലേക്ക് ധാരാളം പ്രഗൽഭരെ സമ്മാനിക്കാൻ സ്കൂളിന് കഴിഞ്ഞു.പതിറ്റാണ്ടുകൾക്ക് മുൻപേ മികച്ച നിലവാരത്തിലുള്ള സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിരുന്നു.ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ഇപ്പോൾ സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്നത്.




0 Comments