തപാൽ വാരാചരണത്തോടനുബന്ധിച്ച് തപാൽ ജീവനക്കാർ സന്നദ്ധ രക്തദാനം നടത്തി.
പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ മരിയൻ മെഡിക്കൽ സെന്ററിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്വത്രന്ത്രൃത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ രക്തദാനം നടത്തണമെന്ന് തപാൽ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ട് അലക്സിൻ ജോർജ്ജ് ഐ പി എസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മരിയൻ ആശുപത്രി സൂപ്രണ്ട് ഡോ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കെമറ്റം രക്തദാന സന്ദേശം നൽകി.
0 Comments