ലോക മാനസികാരോഗ്യ ദിനം പാലാ മരിയസദനത്തിൽ ആഘോഷിച്ചു

 

ലോക മാനസികാരോഗ്യ ദിനം പാലാ മരിയസദനത്തിൽ ആഘോഷിച്ചു 

500 ൽ അധികം അശരണരും മാനസികരോഗികളുമായ വ്യക്തികളെ പുനരധിവസിപ്പിക്കുന്ന പാലായിലെ പ്രമുഖ മാനസിക രോഗ പുനരധിവാസ കേന്ദ്രമായ മരിയസദനത്തിൽ ലോക മാനസികാരോഗ്യ ദിനം ഒക്ടോബർ പത്താം തീയതി ആഘോഷിച്ചു.  വേൾഡ് ഫെഡറേഷൻ ഫോർ മെൻറൽ ഹെൽത്തിന്റെയും പാല ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചത്.  

വിപത്തുകളിലും അത്യാഹിതങ്ങളിലും പെട്ടുപോകുന്ന വ്യക്തികൾക്കുള്ള മാനസിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനെക്കുറിച്ചാണ് ഈ വർഷത്തെ  മാനസികാരോഗ്യദിനം അടിസ്ഥാനമാക്കിയിട്ടുള്ള പ്രമേയം. മരിയസദനത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിയ മാനസിക ആരോഗ്യ ബോധവൽക്കരണ റാലി മരിയസദനം ഓഡിറ്റർ ചാർട്ടഡ് അക്കൗണ്ടന്റ് പിസി ചെറിയാൻ പാറക്കുളങ്ങര ഫ്ലാഗ് ഓഫ് ചെയ്തു. ഈ റാലിയോടു കൂടെ ആണ് ഔദ്യോഗിക പരിപാടികൾക്ക് ആരംഭം കുറിച്ചത്.

മരിയസദനം ഡയറക്ടർ  സന്തോഷ് ജോസഫ് എല്ലാ വിശിഷ്ട വ്യക്തികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

ഡോക്ടർ റോയ് കള്ളിവയലിൽ (വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് വൈസ് പ്രസിഡണ്ട്, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻറ്,പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവല്ല, ലോക ആരോഗ്യ സംഘടനയുടെ റീജിയണൽ റിപ്രസന്ററ്റീവ് ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യ) അധ്യക്ഷപദം അലങ്കരിച്ചു. 

ഹോണറബിൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്   ഷെർമിൻ.എസ് .എസ് ഉദ്ഘാടനം നിർവഹിച്ചു. മാനസികാരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തിനെക്കാളും അത്യന്താപേക്ഷിതമാണെന്നും,മാനസികാരോഗ്യം കൂടാതെ മനുഷ്യന്റെ ആരോഗ്യം പരിപൂർണ്ണതയിൽ എത്തില്ല എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

മാനസികാരോഗ്യരംഗത്ത് ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ ഡോക്ടർ  റോയിയെ , മജിസ്ട്രേറ്റ് ഷെർമിൻ പൊന്നാട അണിയിച്ച് ആദരിച്ചു.  മനോരമ ട്രാവലർ സീനിയർ എഡിറ്റോറിയൽ കോർഡിനേറ്ററും, മുൻ വനിത എഡിറ്റോറിയൽ കോർഡിനേറ്ററുമായ  അജിത്ത് എബ്രഹാമിനെയും പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

 മർവിൻ ജോസ്സസ് (ഇൻറർനാഷണൽ സോഷ്യൽ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഫൗണ്ടേഷൻ ഡയറക്ടർ & ഫൗണ്ടർ),  ജുബിൻ (ഡയറക്ടർ,അൻപ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്, വിഴുപുരം തമിഴ് നാട്), ഡോക്ടർ ലത കലൈവാനൻ ( ഡയറക്ടർ, സ്നേഹം പെറ്റൂർ ഇല്ലം & DMK അംഗം നാഗർ കോവിൽ തമിഴ്നാട്),  ബൈജു കൊല്ലംപറമ്പിൽ (മുനിസിപ്പൽ കൗൺസിലർ),   രാജരാജേശ്വരി (അൻപു ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്, സേലം), എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

.ജോർജ് കരുണക്കൽ (ഫ്രണ്ട്സ് ഓഫ് മരിയസദനം ) യോഗത്തിന് നന്ദി പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments