പാലായില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ വൈകിട്ട് കൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്.
ഇന്നലെ വൈകിട്ട് കൊട്ടാരമറ്റം സ്റ്റാന്റില്‍ കണ്‍സഷനെ ചൊല്ലി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിനിടെയാണ് ബസ് ജീവനക്കാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്.
പരിക്കേറ്റ ജീവനക്കാരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ബസ് ജീവനക്കാരന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയോട് കണ്‍സഷന്റെ പേരില്‍ അപമര്യാദയായി പെരുമാറിയതായി ആരോപിച്ചാണ് എസ്.എഫ്.ഐ.ക്കാരുടെ സമരവും പിന്നീട് മര്‍ദ്ദനവും ഉണ്ടായത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments