പാലായിലെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി




പാലായിലെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി

ഇന്ന് വൈകിട്ട് പാലാ ആര്‍.ഡി.ഒ. ജോസുകുട്ടി, ഡി.വൈ.എസ്.പി. കെ. സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം പ്രതിനിധികളുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. 
 
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരം ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കും. ഇതു സംബന്ധിച്ച് പ്രചരിച്ച ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും.
 


 
വിദ്യാര്‍ത്ഥികളുടെ പരാതിയിലും അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സി.പി.എം., ബി.എം.എസ്., ബസുടമ, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സംഘം സംയുക്തമായി സമ്മതിച്ചതോടെ ബസ് സമരം പിന്‍വലിച്ചതായി യോഗത്തില്‍ തൊഴിലാളികള്‍തന്നെ അറിയിച്ചു. നാളെ മുതല്‍ സ്വകാര്യ ബസുകള്‍ ഓടും. 
 
 
ആര്‍ ഡി ഒ. കെ.എം. ജോസുകുട്ടി, പാലാ ഡിവൈഎസ്പി കെ. സദന്‍, എസ്എച്ച്ഒ പ്രിന്‍സ് ജോസഫ്, വിവിധ രാഷ്ട്രീയകക്ഷി തൊഴിലാളി യൂണിയന്‍ നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി, ജോസുകുട്ടി പൂവേലില്‍, സാബു കാരയ്ക്കല്‍, ശങ്കരന്‍കുട്ടി നിലപ്പന, ബിനീഷ് ചൂണ്ടച്ചേരി, ബസ് ഉടമകളായ ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേല്‍, കുട്ടിച്ചന്‍ കുഴിത്തോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments