ഗുരുവായൂരിൽ സുകൃത ഹോമം നവംബർ ഒന്നു മുതൽ.... ഒക്ടോബർ 25 നകം ഭക്തർ വഴിപാട് ശീട്ടാക്കണം


ഗുരുവായൂരിൽ സുകൃത ഹോമം നവംബർ ഒന്നു മുതൽ.... ഒക്ടോബർ 25 നകം ഭക്തർ വഴിപാട് ശീട്ടാക്കണം

ഗുരുവായൂർ ക്ഷേത്രത്തിലെ പുണ്യ പ്രസിദ്ധമായ സുകൃത ഹോമത്തിൽ വഴിപാട് ശീട്ടാക്കാൻ ഭക്തർക്ക് അവസരം നൽകാൻ ദേവസ്വം തീരുമാനം. ഭക്തരുടെയും കുടുംബത്തിൻ്റെയും സുകൃതവർധനവിനാണ്  ഈ വഴിപാട്.  ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ  ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് സുപ്രധാനമായ തീരുമാനമെടുത്തത്. സുകൃത ഹോമം വഴിപാട് നടത്താൻ അവസരം വേണമെന്ന ഭക്തരുടെ  നീണ്ട കാലത്തെ ആവശ്യം ദേവസ്വം ഭരണസമിതി പരിഗണിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ഉപദേശം കൂടി പരിഗണിച്ചാണ് ഭക്തർക്ക് വഴിപാട് ശീട്ടാക്കാൻ അനുവാദം നൽകാൻ ദേവസ്വം തീരുമാനമെടുത്തത്.

ഗുരുവായൂർ ക്ഷേത്രത്തിൽ  നവംബർ ഒന്നു മുതൽ എട്ടുവരെയാണ്  സുകൃതഹോമം. ദേവസ്വത്തിൻ്റെ ചരിത്ര തീരുമാനത്തോടെ ഇതാദ്യമായി സുകൃതഹോമം വഴിപാടിൽ പങ്കെടുക്കാൻ  ഭക്തർക്ക്  അവസരം ഒരുങ്ങി.

ക്ഷേത്ര ചൈതന്യ വർദ്‌ധനവിനൊപ്പം ഭക്ഷജനങ്ങളുടെ സുകൃതത്തിനും വേണ്ടിയാണ് ചിട്ടയായ അനുഷ്‌ഠാനങ്ങളുള്ള സുകൃതഹോമം. ബഹു.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാകും സുകൃതഹോമം. 


സുകൃതഹോമത്തിൻ്റെ പുണ്യം നേടാൻ ഭക്തർക്ക് മുൻകൂറായി വഴിപാട് ശീട്ടാക്കാം. ക്ഷേത്രം പടിഞ്ഞാറെ നടയിലുള്ള അഡ്വാൻസ് കൗണ്ടർ വഴി നേരിട്ടും, www.guruvayurdevaswom.in   എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും വഴിപാട് മുൻകൂർ ബുക്ക് ചെയ്യാം.  അഞ്ഞൂറ് രൂപാ മാത്രം അട വാക്കിയാൽ മതി.ഒക്ടോബർ 25നകം  വഴിപാട് ശീട്ടാക്കണം. .

യോഗത്തിൽ  ദേവസ്വം ഭരണസമിതി അംഗങ്ങളായ  ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, .കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ . ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments