അകലക്കുന്നത്ത് സ്മാര്‍ട്ട് കൃഷിഭവന്‍ നാടിന് സമര്‍പ്പിച്ചു


അകലക്കുന്നത്ത് സ്മാര്‍ട്ട് കൃഷിഭവന്‍ നാടിന് സമര്‍പ്പിച്ചു

അകലക്കുന്നം- അകലക്കുന്നം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 93 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് കൃഷി ഭവന്‍ നാടിന് സമര്‍പ്പിച്ചു. അകലക്കുന്നം ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സ്മാര്‍ട്ട് കൃഷിഭന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും,കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ആശംസകള്‍ നേര്‍ന്നുകൊണ്ട് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് തോമസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബാബു, നോഡല്‍ ഡെപ്യൂട്ടി ഡയറക്ടര്‍  റെജി മോള്‍ തോമസ്.ഡെപ്യൂട്ടി ഡയറക്ടര്‍ നിഷാമേരി,കൃഷി അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ സ്‌നേഹലാതാ മാത്യൂസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോബി ജോമി, അശോകുമാര്‍ പൂതമന,നിര്‍മ്മിതികേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ ലൗലി റോസ് കെ മാത്യു,പാമ്പാടി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ സെലിന്‍ ജോസഫ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ ബെന്നി വടക്കേടം,രാജശേഖരന്‍ നായര്‍,വാര്‍ഡ് മെമ്പര്‍മാരായ റ്റെസി രാജു,മാത്തുക്കുട്ടി ആന്റണി,സീമ പ്രകാശ്,സിജി സണ്ണി,

ജോര്‍ജ് സണ്ണി, ജോര്‍ജ്ജ് തോമസ്, ഷാന്റി ബാബു,കെ കെ രഘു, ജീനാ ജോയി, പഞ്ചായത്ത് സെക്രട്ടറി സജിത്ത്് മാത്യൂസ്,വിവിധ രാഷ്ടീയ കക്ഷികളുടെ പ്രസിനിധികളായ റ്റോമി മാത്യു,അഡ്വ.ബിജു പറമ്പകത്ത്, ജയ്‌മോന്‍ പുത്തന്‍പുറയ്ക്കല്‍,എം എ ബേബി,അഡ്വ.പ്രദീപ് കുമാര്‍,ജയകുമാര്‍,വി പി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റ ലോഗോ പ്രകാശനവും, റബ്ബര്‍ ഗ്രോബാഗിന്റെ പ്രാകാശനവും,പച്ചക്കറി തൈ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.നിര്‍മ്മിത കേന്ദ്രം നിര്‍മ്മിച്ച സ്മാര്‍ട്ട് കൃഷി ഭവനില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്,ട്രെയിനിംഗ് ഹാള്‍,ഫ്രണ്ട് ഓഫീസ്,വെയിറ്റിംഗ് ഏരിയ,വിശാലമായ സ്‌റ്റോര്‍ ഏരിയ,പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.

 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments