കോളവേലില്‍ ജെജി ഫിലിപ്പ് ജെയിംസ് മെമ്മോറിയല്‍ ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മ്മാണ ഉദ്ഘാടനം നടത്തി

 



കോളവേലില്‍ ജെജി ഫിലിപ്പ് ജെയിംസ് മെമ്മോറിയല്‍ ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മ്മാണ ഉദ്ഘാടനം

കുറുമുളളൂരില്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് വേണമെന്ന ഫുട്ബോള്‍ പ്രേമികളായ യുവാക്കളുടെ ആഗ്രഹമായിരുന്നു. അതുകൊണ്ട് വിദേശമലയാളികളായ ജോമോന്‍ കുഴിയംപറമ്പിലും കഴിഞ്ഞനാളില്‍ മരണമടഞ്ഞ ഷിന്‍സ് കുര്യാക്കോസിന്‍റയും നേതൃത്വത്തില്‍ കെ യു ജെയിംസ് കോളവേലില്‍ (ജിമ്മി ചേട്ടനെ) സമീപിക്കുകയും അദ്ദേഹം തന്‍റെ മരണമടഞ്ഞ മകന്‍റെ പേരിലുളള 80 സെന്‍റ് സ്ഥലം സൊജന്യമായിട്ടുനല്‍കി . ഇത് നിലഭൂമിയായിരുന്നു .
 അത് തരംമാറ്റം  ചെയുന്നതിനും ഈ സ്ഥലത്തോട്ട് വഴി നിലവില്‍ ഇല്ലാത്തതായിരുന്നു. 


വഴി മേടിക്കുന്നതിനും നില ഭൂമി തരം മാറ്റം ചെയ്യുന്നതിനുമുളള സാമ്പത്തികം ജോമോന്‍ കുഴിയംപറമ്പിലിന്‍റെ പരിശ്രമഫലമായി 8 ലക്ഷം രൂപ കുറുമുളളൂരിലുളള വിദേശമലയാളികള്‍ നല്‍കുകയുണ്ടായി . തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 20 ലക്ഷംരൂപയും ജില്ലാപഞ്ചായത്ത് മെമ്പര്‍   നിര്‍മ്മല ജിമ്മിയുടെ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും നല്‍കുകയുണ്ടായി . ഇതിന് നേതൃത്വം നല്‍കിയത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയക്കല്‍ ആയിരുന്നു.


      നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാകളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഐഎഎസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജു ജോണ്‍ ചിറ്റേത്ത് , കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ജെ യു ജെയിംസ് കോളവേലിലിനെ ജില്ലാപഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി ആദരിച്ചു. 

സ്വാഗതം വിനീത രാഗേഷ് വികസകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി , ആമുഖ പ്രസംഗം ബിജു പഴയപുരയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് , റിപ്പോര്‍ട്ട് ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് പ്രൊജക്ട് ഡയറക്ടര്‍ പി.എ.യു കോട്ടയം, ആഷ ജോബി ബ്ലോക്ക് പഞ്ചായത്ത് വികസകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ലൗലിമോള്‍ വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക് , 

തമ്പി ജോസഫ് , ശ്രീജ ഷിബു,വി.ജി അനില്‍കുമാര്‍,ജോര്‍ജ്ജ് ഗര്‍വ്വാസീസ് , ശ്രീകുമാര്‍ എസ് കൈമള്‍ ബി.ഡി.ഒ ഉഴവൂര്‍, സോണി സി ഹരിബാല്‍ സെക്രട്ടറി കാണക്കാരി ഗ്രാമപഞ്ചായത്ത് , ബിലാല്‍ കെ റാം ജോയിന്‍റ് ബിഡിഒ , പ്രിന്‍സ് ജോര്‍ജ്ജ് അസി.സെക്രട്ടറി കാണക്കാരി ഗ്രാമപഞ്ചായത്ത് എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments